1934 June 15 : Vienna

വിയന്നയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയില്‍ ഉദ്ധം സിങ്ങിന് കൂട്ടായുണ്ടത് മുഷിഞ്ഞ രണ്ടു പൈജാമകള്‍, പിന്നെ ജര്‍മനിയില്‍ നിന്നും സംഘടിപ്പിച്ച ഒരു പഴയ അടല്‍ഹൈദ്‌ കോട്ടും സ്വീട്ടും, ആറു ബുള്ളറ്റുകള്‍ നിറച്ച ഒരു ഹംഗെരിയന്‍ പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ റിവോള്‍വര്‍, പിന്നെ കഴിഞ്ഞ 15 വര്‍ഷങ്ങള്‍ ആയി തന്റെ ചുവന്ന ബാഗില്‍ ഭദ്രമായി പൊതിഞ്ഞു വച്ചിരിക്കുന്ന രക്തം പുരണ്ട ഒരു മഞ്ഞ കുട്ടിയുടുപ്പ്‌.. തന്റെ നെഞ്ചോളം വളര്‍ന്നു ഇടതൂര്‍ന്നു നില്‍ക്കുന്ന താടി രോമങ്ങളില്‍ തലോടി ഉദ്ധം ജനാലയിലൂടെ വെളിയിലോട്ടു നോക്കി. പുറത്തു ഗോതമ്പ് പാടങ്ങല്‍ക്കിടയിലൂടെ ലണ്ടനിലേക്ക് ട്രെയിന്‍ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ രാജധാനിയില്‍ എത്താന്‍ ഇനി ഒരു 10 മണിക്കൂര്‍ കൂടി. ജാലകത്തിലൂടെ അസ്തമയ സൂര്യന്റെ ശോണകിരണങ്ങള്‍ ഉധം സിംഗിന്റെ മുഖത്തെ ക്രൌര്യത്തിനു ചുമപ്പു കൂട്ടി. പതിയെ കണ്ണുകള്‍ അടച്ചു.

*******************************************************************************************************

15 വര്‍ഷങ്ങള്‍ക്കു മുമ്പ്.......

1919 April 9 : Amritsar : Morning

അന്ന് ഉധമിന്റെ സഹോദരി സാധു സിംഗിന്റെ രണ്ടാം ചരമവാര്‍ഷികം, 20 വയസ്സുകാരന്‍ ഉധം ശവകുടീരത്തിനു മുന്നില്‍ കണ്ണടച്ച് മൌനമായിരിക്കുന്നു. പൊടുന്നനെ ഒരു കാല്പെരുമാറ്റം കേട്ട് പുറകോട്ടു നോക്കി, തന്റെ സ്നേഹിതന്‍ ആയ ഹര്‍പ്രീത്‌ സിംഗ്. ഉധം പ്രാര്‍ത്ഥന നിറുത്തി അവന്റെ അടുത്തേക്ക് നീങ്ങി.

"അറിഞ്ഞില്ലേ, സത്യപാലിന്റെയും ശൈഫുദീനിന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ചു മറ്റന്നാള്‍ ജാലിയന്‍വാലാബാഗില്‍ ഒരു പൊതുയോഗം നടക്കുന്നു, വളന്റീര്‍മാരായി പോകാന്‍ ബഡാസിംഗ് പറഞ്ഞു, നീ വേഗം അങ്ങോട്ട്‌ ചെല്ലൂ. ആള്‍ക്കാര്‍ കുറവാണെന്ന കേട്ടത്.."

ഉധം ഇത് കേട്ട് വലിയ താല്പര്യം ഇല്ലാതെ നടന്നു: "ഏതായാലും ചേട്ടന്‍ പോകുന്നുണ്ട്, എനിക്ക് നല്ല സുഖമില്ല. ബാടാസിങ്ങിനോട് ഞാന്‍ പറഞ്ഞോളാം."

"നല്ല കാര്യമായി, അങ്ങേര അല്ലേല്‍ തന്നെ ദേഷ്യപ്പെട്ടു ഇരിക്കുവാണ്, നിന്റെ ബാച് മൊത്തം മടിയന്മാര്‍ ആണ് എന്നാണു പരാതി, ഞാന്‍ പറയാന്‍ ഉള്ളത് പറഞ്ഞു, 14 നു രാവിലെ ഗ്രൗണ്ടില്‍ എത്താന്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് ആള്‍ക്കാര്‍ക്ക് കുടിവെള്ളം കൊടുക്കാന്‍ ഉള്ള ഡ്യൂട്ടി ആണെന്ന് പറയുന്നു, ഏതായാലും നീ ചേട്ടനോട് ചോദിച്ചു നോക്കൂ.. മുങ്ങാന്‍ നോക്കിയാല്‍ നടക്കില്ല മോനെ, ബഡാസിംഗ് പിന്നെ നിന്നെ അനാഥാലയത്തിന്റെ പടി കയറ്റ്ത്തില്ല."

ഒന്നും മിണ്ടാതെ ഉധം തിരിച്ചു അനാഥാലയത്തിലേക്ക് നടന്നു.

(രൌലത്ത് ആക്ടിന്റെ പ്രതിഫലനമായി അമൃതസരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ അനേകം പൊതുസ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഒരു ബ്രിട്ടീഷ്‌ ബാങ്ക് തകര്‍ക്കപ്പെടുകയും അവിടെ ജോലി ചെയ്തിരുന്ന മൂന്നു ബ്രിടീഷുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. പഞ്ജാബിലെ യൂറോപ്യന്‍ സമൂഹത്തെ അങ്ങേ അറ്റം പ്രോകൊപിപ്പിച്ച ഈ സംഭവം കാബിനെറ്റില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി. തദ്ദേശീയര്‍ക്ക് ചുട്ട മറുപടി കൊടുക്കാതെ ഇനി ഞാന്‍ കബിനെറ്റിലേക്ക് കാലു കുത്തില്ലെന്നു ഗവേര്നെര്‍ മൈക്കല്‍ ഓ ദയര്‍ ശപഥം ചെയ്തു. )

1919 April 12 : Amritsar : Governer's Bangalow : 10 PM

രാത്രി 10 മണിക്ക് ശേഷവും ഗവര്‍ണര്‍ മൈക്കല്‍ ഓ ദയരിന്റെ മുറിയിലെ വെളിച്ചം അണഞ്ഞില്ല. പുറത്തു പാറാവുകാര്‍ ജാഗരൂകരായി നില്‍ക്കുന്നു, അകത്തു ഗവര്നെര്‍ ഗൌരവമുള്ള എന്തോ വായനയില്‍ ആണ്. പൊടുന്നനെ ഗേറ്റ് തുറന്നു ഒരു മിലിട്ടറി കാര്‍ അകത്തേക്ക് പ്രവേശിച്ചു, പാറാവുകാര്‍ സല്യൂട്ട് ചെയ്തു മാറി നിന്നു. ലെഫ്ടനെന്റ് കേണല്‍ റെനിഗാല്ദ്‌ ടയര്‍...., വന്ന ഉടനെ ടയര്‍ നേരെ ഗവര്‍ണറുടെ മുറിയിലേക്ക് തിരിച്ചു. സുപ്രധാനാ ചര്‍ച്ചകള്‍ക്കും സംഭാഷങ്ങള്‍ക്കും വേദിയാകാറുള്ള ഗവര്‍ണറുടെ മുറിയുടെ എല്ലാ വാതിലുകളും അടഞ്ഞു. എല്ലാ വാതിലുകള്‍ക്കും വെളിയില്‍ അഞ്ചോളം പാറാവുകാര്‍ കാവല്‍ നിന്നു.

ഗവേര്‍ണരുടെ മുറിയില്‍ തന്റെ കേപ് ഊരി അഭിവാദ്യം ചെയ്തു നില്‍ക്കുന്ന കേണലിനോട് ഇരിക്കാന്‍ പറഞ്ഞുകൊണ്ട് മൈക്കല്‍ ദയര്‍ എഴുന്നേറ്റു. അലമാരയില്‍ നിന്നും ഒരു റിപ്പോര്‍ട്ട്‌ എടുത്തു കേണലിന്റെ മുന്പിലോട്ട് ഇട്ടു തുടര്‍ന്ന്.

"Retaliation against, Rowlatt act, Have you seen this. 3 noble men got killed on the brutual attack of these savage devils, Don't you think that this bloody continent doesn't belong to Britain's mighty commonwealth, I want a strong reply to be given to these devils. Not later than tomorrow."

തന്റെ മുന്‍പില്‍ കിടക്കുന്ന റിപ്പോര്‍ട്ടില്‍ തലേന്ന് നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അഞ്ചു ഇംഗ്ലീഷുകാരുടെയും ചിത്രം. പല്ല് കടിച്ചു.. മുഷ്ടി ചുരുട്ടി നിന്ന കേണലിനോട് ഗവര്‍ണര്‍ തുടര്‍ന്ന്.

"They are assembling in Jalianwalabag tomorrow, looks like a hunger strike, I don't expect that they will carry weapons. Give them a reply. Show them what we are capable. Show them the real strength of your breed. I want each one of them curse the moment they born."

രോഷം കൊണ്ട് പല്ലുകടിച്ചു കൊണ്ട് ഗവേര്നെര്‍ തന്റെ കയ്യിലുള്ള ചുരുട്ട് ആശ്ട്രെയില്‍ ഞെരിച്ചു ചവട്ടുകുട്ടയിലെക്ക് വലിച്ചെറിഞ്ഞു. കസേരയില്‍ ചാരി നിന്നു കൊണ്ട് ഗവേര്നെര്‍ തുടര്‍ന്ന്. "Get 150 butchers from the battery. Bang on them."

കേണല്‍ എഴുന്നേറ്റു നിന്നു കേപ് ധരിച്ചു സല്യൂട്ട് ചെയ്തുകൊണ്ട് ധൃതിയില്‍ ഇറങ്ങിപ്പോയി. ഗവേര്‍ണരുടെ വസതിയില്‍ നിന്നും കാര്‍ മിലിടരി ക്യാംപിലേക്കു കുതിച്ചു. ഗവര്‍ണറുടെ മുറിയിലെ വിളക്കുകള്‍ എല്ലാം അണഞ്ഞു.

1919 April 13 : Amritsar : Jalianwalabag Ground

20000 പേര്‍ അണിനിരന്ന പടുകൂറ്റന്‍ സമ്മേളനത്തിന് തിരശീലയുയര്‍ന്നു, സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ രൌലത്ത് അക്ടിനെതിരെ അണിനിരന്നു. ഉധവും കൂട്ടുകാരും രാവിലെ തന്നെ സ്ഥലത്തെത്തി. കത്തുന്ന ചൂടിലും ആള്‍ക്കാരുടെ ആവേശത്തിന് ഒരു കുറവും ഉണ്ടായില്ല, ജനങ്ങളുടെ ഇടയില്‍ ഒരു കൈയില്‍ ഗ്ലാസ്സും മറ്റേ കയ്യില്‍ കുടവുമായി ഉധം സമ്മേളനനഗരിയില്‍ അങ്ങോളമിങ്ങോളം അലഞ്ഞു. പെട്ടെന്ന് ഒരു യുവതി ഉധമിനെ സമീപിച്ചു, യുവതിയുടെ ഒക്കത്ത് ഒരു ചെറിയ കൈക്കുഞ്ഞ്‌, ഒരു ആറുമാസം പ്രായം കാണും.

യുവതി:"മോനെ, എന്റെ മോളെ ഒന്ന് എടുക്കുമോ, എനിക്ക് ഒന്ന് പുറത്തോട്ടു പോയിട്ട് വരണം, ഒരു പത്തു മിനിട്ടിനുള്ളില്‍ ഞാന്‍ വരും."

ഉധം കുഞ്ഞിനെ കൈകളിലെടുത്തു, നന്ദി പറഞ്ഞുകൊണ്ട് യുവതി മൈതാനത്തിനു വെളിയിലോട്ടിറങ്ങി. അനാഥാലയത്തില്‍ വളര്‍ന്ന ഉദത്തിന്കുഞ്ഞിനെ കളിപ്പിക്കാന്‍ ആരും പറഞ്ഞുകൊടുക്കേണ്ട കാര്യം ഇല്ലായിരുന്നു. അമ്മ വരുന്നത് വരെ ഉധം കുഞ്ഞിനെയും കൊണ്ട് മറ്റുള്ളവര്‍ക്ക് വെള്ളം കൊടുത്തുകൊണ്ട് നടന്നു. വെയിലേറ്റു വാടിയ കുഞ്ഞു, ഉധതിന്റെ ചുമലില്‍ പറ്റിച്ചേര്‍ന്നു കിടന്നുറങ്ങി. പത്തു മിനിറ്റിനു ശേഷം കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഏല്പിച്ചു ഉധം സമ്മേളനനഗരിയുടെ തെക്ക് ഭാഗത്ത്‌ സജ്ജീകരിച്ച സ്റ്റാളില്‍ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.

സമ്മേളനം തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പൊടുന്നനെ രണ്ടു കവചിത വാഹങ്ങളില്‍ ആയി നൂറ്റമ്പതോളം വരുന്ന കമ്പനി സൈന്യം മൈതാനം വളഞ്ഞു, കേണല്‍ ടയര്‍ ജീപ്പില്‍ നിന്നും വെളിയില്‍ ഇറങ്ങി സമ്മേളന നഗരി വീക്ഷിച്ചു, മെയിന്‍ എന്ട്രന്സിനു വലിപ്പം കുറവായത് കൊണ്ട് വണ്ടികള്‍ക്ക് ഉള്ളിലേക്ക് കടക്കാന്‍ ആയില്ല, ഓരോ ഗേറ്റിനു വെളിയിലും ആയി പട്ടാളക്കാര്‍ കാവല്‍ നിന്ന്. ആള്‍ക്കാര്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്ന സ്ഥലങ്ങള്‍ ടയര്‍ നോട്ടമിട്ടിരുന്നു.

അസ്തമനത്തിനു 10 മിനിട്ടുകള്‍ ബാക്കി നില്‍ക്കെ, കേണല്‍ ടയര്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടി വയ്ക്കാന്‍ ഉത്തരവിട്ടു. .303 enfield റൈഫിളുകള്‍ ജനക്കൂട്ടത്തിനു നേരെ ഗര്‍ജിച്ചു, പൊടുന്നനെ ഉണ്ടായ ഈ ആക്രമണത്തില്‍ പകച്ച ജനങ്ങള്‍ മൈതാനത്തില്‍ നിന്നും നാനാ ഭാഗത്തേക്കും ചിതറിയോടി, ചിലര്‍ മൈതാനത്തിന്റെ ചുറ്റുമതില്‍ പിടിച്ചു കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷെ പിറകില്‍ നിന്നുള്ളവരുടെ പിടിവലിയില്പ്പെട്ടു അവര്‍ താഴേക്കു പതിച്ചു, താഴെ വീണവര്‍ നിഷ്കരുണം ചവിട്ടിയരക്കപ്പെട്ടു, രക്ഷപ്പെടാന്‍ വേണ്ടി ചിലര്‍ മൈതാനത്തിനു മധ്യത്തില്‍ ഉണ്ടായിരുന്ന കിണറിലേക്ക് എടുത്തു ചാടി, ഇത് കണ്ടു മറ്റുള്ളവരും അവരെ പിന്തുടര്‍ന്ന് കിണറ്റിലേക്ക് ചാടി, താഴെ വീണവരെ ശ്വാസം മുട്ടിച്ചുകൊണ്ട് ഒരു മനുഷ്യമല തന്നെ കിണറ്റിലേക്ക് പതിച്ചു, ഉദ്ദേശം 150 ഓളം പേര്‍ ആ കിണറ്റില്‍ മാത്രം പിടഞ്ഞു മരിച്ചു.

വെള്ളം കൊടുക്കാന്‍ നിര്‍മിച്ച താല്‍ക്കാലിക ഷെഡില്‍ ഒളിച്ചിരുന്ന ഉധം വെടിയെല്‍ക്കാതെ രക്ഷപ്പെട്ടു, തന്റെ സഹോദരന്‍ സമ്മേളന നഗരിയില്‍ വെടിയേറ്റ്‌ വീഴുന്ന ദൃശ്യം കണ്ടു ഉധം മുഖം പൊത്തി കരഞ്ഞു.

10 മിനിട്ട് കൊണ്ട് കമ്പനീ പട്ടാളം 1650 റൌണ്ട് വെടിയുതിര്‍ത്തു. ഉദ്ദേശം 1800 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു, വെടിവെപ്പിന് ശേഷം കമ്പനിപട്ടാളം തിരിച്ചു പോയി.

സ്ടാളിനു വെളിയില്‍ വന്ന ഉധതിനെ എതിരേറ്റത് ഞരക്കങ്ങളും നിലവിളികളും മാത്രമായിരുന്നു. ഗ്രൗണ്ടില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന , ഒരിറ്റു വെള്ളതിനായ്‌ കേഴുന്ന ജനങ്ങള്‍........,. മരിച്ചുവീണ ബന്ധുജങ്ങളെ കെട്ടിപിടിച്ചു കരയുന്ന നിരാലംബരായ ഒരു പറ്റം മനുഷ്യജീവികള്‍..,. തന്റെ കയ്യില്‍ കളിച്ചുകൊണ്ടിരുന്ന ആ കൈക്കുഞ്ഞിനെ തിരഞ്ഞു ഉധം നടന്നു, ഗ്രൌണ്ടിനു നടുവിലായ്‌ അപ്പോളും അമ്മയെ പറ്റിച്ചേര്‍ന്നു കിടക്കുകയായിരുന്നു അവള്‍, തികട്ടിയ മുലപ്പാല്‍ അവളുടെ ചുണ്ടത്തു കട്ടപിടിച്ചു കിടന്നിരുന്നു, നെഞ്ചിന്റെ താഴെയായി, വെടിയേറ്റ മുറിവ്. ഉധം അവളെ വാരിയെടുത്ത്, ചേതനയറ്റ ശരീരത്തെ നെറ്റിയോട് ചേര്‍ത്ത്‌, പൊട്ടിക്കരഞ്ഞു. തന്റെ വെളുത്ത പൈജാമ കീറി കുഞ്ഞിന്റെ കീറിയ ചോരപുരണ്ട ഉടുപ്പ് മാറ്റി, വെള്ളത്തുണിയില്‍ പൊതിഞ്ഞു അമ്മയുടെ മടിയില്‍ വച്ചു. രക്തം പുരണ്ട മഞ്ഞ കുട്ടിയുടുപ്പുമായി ഉധം ഗ്രൌണ്ടിനു വെളിയില്‍ ഇറങ്ങി.

വെടിവെപ്പിന് ശേഷം നിലവില്‍ വന്ന കര്‍ഫ്യൂ കാരണം, പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭ്യമായില്ല. ഇത് മരണസംഖ്യ വീണ്ടും ഉയര്‍ത്തി. അനിശ്ചിതകാലത്തേക്ക് ജാലിയന്‍വാലാബാഗ് മൈതാനം അടച്ചു.

1919 April 14 : Amritsar : Golden Temple

സുവര്‍ണ ക്ഷേത്രത്തിനു മുന്നില്‍ വച്ച് ഉധം സിംഗ് ഇനി ഗവര്നെര്‍ ദയറിന്റെ ജീവനെടുത്തു തന്റെ രാജ്യത്തിന്റെ മാനം കാക്കുമെന്നു ഉഗ്രശപഥം ചെയ്തു.

(ഭഗത് സിങ്ങിന്റെയും സുഖ്ദേവ്, രാജഗുരു എന്നിവരുടെ ആശയങ്ങളില്‍ ആകൃഷ്ടനായി ഒരു വിപ്ലവകാരിയായ്‌ മാറിയ ഉധം, തന്റെ ആത്യന്തിക ലക്ഷ്യമായ ഗവേര്നെര്‍ മൈക്കല്‍ ദയരിലെക്കെതാന്‍ കരുക്കള്‍ നീക്കി, 1920ഇല്‍ നയ്റോബിയിലേക്കും അവിടന്ന് 1924 നു അമേരികയിലെക്കും കടന്നു. ഘദര്‍ പാര്‍ടിയുടെ അമേരികയിലെ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു കൊണ്ട്, ഇന്ത്യയിലെ വിപ്ലവകാരികള്‍ക്ക് ആയുധവും പണവും എത്തിച്ചു കൊടുത്തു. 1927 നു ഭഗത് സിംഗിന്റെ നിര്‍ദേശപ്രകാരം തിരിച്ചു വരേണ്ടി വന്ന ഉധം, നാട്ടില്‍ ബ്രിടീഷുകര്‍ക്കെതിരെയുള്ള സായുധപ്രവര്‍ത്തനത്തിന് ആയുധശേഖരണം തുടര്‍ന്നു.

1921ഇല്‍ ലൈസെന്‍സ് ഇല്ലാതെ ആയുധങ്ങള്‍ കൈവശം വച്ചതിനു ഉധം ആറസ്ടിലായി. അഞ്ചു വര്ഷം കഠിന തടവ്‌, 1931 ഇല തന്റെ സഹപ്രവര്‍ത്തകര്‍ ആയ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ എന്നിവര് ചേര്‍ന്ന് DySP സാന്ടെര്സനെ വകവരുത്തി. അതെ വര്ഷം മാര്‍ച്ച്‌ 23നു മൂന്നു പേരും തൂക്കിലേറ്റപ്പെട്ടു.)

1931 ഒക്ടോബറില്‍ ജയിലില്‍ നിന്നും ഇറങ്ങിയ ഉധം രണ്ടു വര്‍ഷത്തോളം രഹസ്യമായി പഞ്ജാബിലെ revolutionary activistsനു ആയുധങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നു. 1933ഇല്‍ കമ്പനി പോലീസിനെ കബളിപ്പിച്ചു
ജെര്‍മനിയിലേക്കും അവിടന്ന് പിന്നെ ഇടലിയിലെക്കും കടന്നു. 1934ല ആസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ എത്തിച്ചേര്‍ന്നു. അവിടന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ചു.

********************************************************************************************************

ഉധം കണ്ണ് തുറന്നു. ട്രെയിന്‍ ലണ്ടനില്‍ എത്തിച്ചേര്‍ന്നിരുന്നു. ദയറിന്റെ മരണം ലോകത്തിന്റെ ശ്രദ്ധ ആകര്ഷിക്കണം എന്ന് ഉധമിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ ദയര്‍ പങ്കെടുക്കുന്ന ഒരു പൊതുയോഗതിനായ്‌ ഉധം കാത്തിരുന്നു. ആ കാത്തിരിപ്പു ആര് വര്‍ഷങ്ങള്‍ നീണ്ടു, ഒടുവില്‍ ആ ദിനം വന്നെത്തി.

ലണ്ടനിലെ പ്രശസ്തമായ Claxton ഹാളില്‍ East India Association ഉം Central Asian societyയുടെയും സംയുക്ത സമ്മേളനത്തില്‍ ദയറും ക്ഷണിക്കപ്പെട്ടു, വേദിയുടെ മുന്നിലായ്‌ തന്നെ ഉധം ഇരിപ്പുറപ്പിച്ചു. കയ്യില്‍ ഒരു തടിച്ച പുസ്തകം.

സമ്മേളനത്തിനോടുവില്‍ പ്രസംഗത്തിനായ്‌ ദയര്‍ എഴുന്നേറ്റു. വേദിയിലേക്ക് നടന്നു നീങ്ങിയ ദയറിന് അഭിമുഖമായി ഉധം പൊടുന്നനെ നടന്നു നീങ്ങി. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് ഉധം തന്റെ കയ്യിലെ പുസ്തകം തുറന്നു അതിനുള്ളില്‍ ഒളിപ്പിച്ചു വച്ച രേവോല്വേര്‍ കയ്യിലെടുത്തു, ദയറിന് നേരെ വെടിയുതിര്‍ത്തു. ദയര്‍ തല്‍ക്ഷണം മരിച്ചു വീണു. കലി തീരാത്ത ഉധം അടുത്തുള്ള രണ്ടു പേരെക്കൂടി വെടിവച്ചു വീഴ്ത്തി. രക്ഷപ്പെടാന്‍ ഒരു ശ്രമവും നടത്താത ഉധത്തെ ലണ്ടന്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തു ലോക്കപ്പില്‍ അടച്ചു. കോടതിയില്‍ താന്‍ മനപൂര്‍വം തന്നെയാണ് ഈ കൊല ചെയ്തതെന്നും, ദയര്‍ അത് അര്‍ഹിക്കുന്നുവെന്നും ആവര്‍ത്തിച്ച ഉധത്തെ മരണം വരെ തൂക്കിക്കൊല്ലാന്‍ ബ്രിട്ടീഷ്‌ കോടതി ഉത്തരവിട്ടു.

1941 July 31 : Pentonville Prison.

തൂക്കുമരത്തിലേക്ക് നടന്നടുക്കുമ്പോഴും ഉധതിന്റെ മുഖം പ്രശാന്തമായിരുന്നു. കഴുത്തില്‍ കയര്‍ അണിയിക്കും മുന്‍പ് ആരാച്ചാര്‍.

"Any last wish."

ഉധം(ചിരിച്ചുകൊണ്ട്):"Yes, of course, Don't put that bloody black cloth on my eyes, I have a beautiful piece of cloth to cover it."

ഉധം തന്റെ അരയില്‍ തിരുകി വച്ചിരുന്ന ആ ചോര പുരണ്ട മഞ്ഞ കുട്ടിയുടുപ്പു വെളിയില്‍ എടുത്തു, രണ്ടായി കീറി കൂട്ടിക്കീട്ടി തന്റെ കണ്ണ് മൂടിക്കെട്ടി.

ഡ്യൂട്ടി ഓഫീസറുടെ വാച്ചിലെ 12 എന്ന അക്കം ലക്ഷ്യമാക്കി സെക്കന്റ്‌ സൂചി കുതിച്ചു....

****************************************************************൮*******

ഉധതിന്റെ പ്രതികാര നടപടി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിനെ സംബന്ധിച്ചിടത്തോളം "senseless action" ആയിരുന്നു. നാഷണല്‍ ഹെരാള്‍ടില്‍ അദ്ദേഹം ഇങ്ങനെ എഴുതി.

"Assassination is regretted but it is earnestly hoped that it will not have far-reaching repercussions on political future of India. We have not been unaware of the trend of the feeling of non-violence, particularly among the younger section of Indians. Situation in India demands immediate handling to avoid further deterioration and we would warn the Government that even Gandhi's refusal to start civil disobedience instead of being God-send may lead to adoption of desperate measures by the youth of the country".

1947ഇല്‍ നട്ടെല്ലില്ലാത്ത ഒരു ഭരണസംവിധാനം അങ്ങനെ നിലവില്‍ വന്നു. ഇനി എത്ര നാള്‍ കൂടി..?